കണ്ണൂർ: മട്ടന്നൂരിന് സമീപം കൂടാളി കുംഭത്ത് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിലെ തണൽമരത്തിലിടിച്ച് നാലുപേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.......
കണ്ണൂർ: ചുണ്ടിനും താടിക്കുമേറ്റ മുറിവിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശിയായ സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.
കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് കുട്ടിയെ പയ്യന്നൂർ ബി.എം.എച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ......
ലോസ് ആഞ്ജലിസ്: നിർണായക മത്സരങ്ങളിലെ സ്പെയിനിന്റെ വിശ്വസ്തനായ സൂപ്പർ സബ്ബായി മിക്കെൽ മെറീനോ വീണ്ടും തിളങ്ങി. ബെൽജിയത്തിനെതിരായ ക്വാർട്ടർ ഫൈനലിൽ പകരക്കാരനായി ഇറങ്ങിയ താരം രണ്ട് മിനിറ്റിനുള്ളിൽ വിജയഗോൾ നേടി സ്പെയിനിനെ സെമിഫൈനലിലെത്തിച്ചു. ......
കോഴിക്കോട് : സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ കാർഷിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ( ഇഫ്കോ), നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (നാംകോസ്) സഹകരണത്തോടെ 'സഹകരണത്തിൽ നിന്ന് കൃഷിയിലേക്ക്' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.കെ പി കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഇഫ്കോ ഡയറക്ടറും ചിറ്റൂർ എം എൽ എ യുമായ സുമേഷ് അച്ചുതൻ ഉദ്ഘാടനം ചെയ്തു.സഹകരണ പ്രസ്ഥാനത്തിലൂടെ കൃഷിയെ മുന്നോട്ട്
കൊണ്ട് പോകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സഹകരണ രംഗത്ത് മാത്യകയായ ഇഫ്കോ ,സാമൂഹിക പ്രതിബന്ധതയുളള പ്രസ്ഥാനം കൂടിയെന്ന് സുമേഷ് അച്ചുതൻ കൂട്ടിച്ചേർത്തു.നാംകോസ് ഉപദേശകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. ......
കോഴഞ്ചേരി: വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ വാർഷിക സമ്മേളനം കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു. വൈ. എം. സി. എ.......
ആലപ്പുഴ: സംസ്ഥാന എക്സൈസ് വകുപ്പിന്റെ പ്രത്യേക ലഹരിവിരുദ്ധ പരിശോധനാ പദ്ധതിയായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ നടത്തിയ വ്യാപക പരിശോധനകളിൽ എം.ഡി.എം.എയും കഞ്ചാവും പിടികൂടി 3 എൻ.ഡി.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 5 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ വി യ്ക്ക് ലഭിച്ച രഹസ്യ വിവര പ്രകാരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടോണി ടി. എസ്.യുടെ നേതൃത്വത്തിൽ കരുവാറ്റ എസ്.എൻ. ......
പട്ന: വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് സർക്കാർ അധ്യാപക ജോലി നേടിയ 3,000ത്തിലധികം പേരെ സർവീസിൽ നിന്ന് പുറത്താക്കാൻ ബിഹാർ സർക്കാർ തീരുമാനിച്ചു. 2006 മുതൽ 2015 വരെയുള്ള അധ്യാപക നിയമനങ്ങളിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് സംസ്ഥാന വിജിലൻസ് ബ്യൂറോ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണത്തിൽ, വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചും മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയും നിരവധി പേർ അധ്യാപക നിയമനം നേടിയതായി കണ്ടെത്തി. ......
ഇരുവരെയും കണ്ടെത്താൻ സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.ഫർമാന്റെ മുൻകൂർ ജാമ്യഹർജി മധ്യപ്രദേശ് കോടതി തള്ളിയിരുന്നു.പെണ്‍കുട്ടിയും ഭർത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാൻ കഴിയുന്നില്ല. പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ......

‘ഒരു പാർട്ടിയെയും ആശുപത്രി കോമ്പൌണ്ടിൽ കയറ്റിക്കൂടാ, ഷെഡും വച്ച് കൊടിയും കെട്ടി അന്നദാനം കൊടുക്കുകയാണ്, പിന്നെ ഗവണ്മെന്റിന്റെ ജോലി എന്താ’? മെഡിക്കല്‍ കോളേജിൽ ഒരു സംഘടനയും ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് ജി സുധാകരൻ
മെഡിക്കൽ കോളേജുകളിൽ വിവിധ സംഘടനകൾ ഭക്ഷണം വിതരണം ചെയ്യുന്ന രീതി വേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നൽകേണ്ടത് സർക്കാരാണെന്നും, അത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ജി സുധാകരന് പറഞ്ഞു. വിഷയത്തിൽ മൂന്നാഴ്ച മുമ്പ് താനും കെ സി വേണുഗോപാലും കളക്ടറും സൂപ്രണ്ടും ചർച്ച നടത്തിയിരുന്നുവെന്നും, ഈ യോഗത്തിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ഈ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ഈ മെഡിക്കൽ കോളേജുകളിൽ എന്താണ് നടക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അവിടെ ചെല്ലുമ്പോൾ തന്നെ സാധാരണക്കാരായ ജീവനക്കാർ പറയും മരിക്കാനല്ലെങ്കിൽ ഇവിടെ നിന്നും കൊണ്ടുപോകാൻ.
മെഡിക്കൽ വിദ്യാർഥികളോട് സംസാരിച്ചപ്പോഴാണ് മെഡിക്കല്‍ കോളേജുകളിലെ ഭക്ഷണ വിതരണത്തെ കുറിച്ചും മറ്റും ജി സുധാകരൻ സംസാരിച്ചത്. തെറ്റായ തീരുമാനങ്ങൾ തിരുത്തേണ്ടത് വിദ്യാർഥികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി സുധാകരന്റെ വാക്കുകൾ ഇങ്ങനെ.“കോമ്പൌണ്ടിൽ രാഷ്ട്രീയ പാർട്ടിയുടെ ഷെഡും വച്ച് കൊടിയും കെട്ടി ഇരിക്കുകയാണ്. അന്നദാനം കൊടുക്കുകയാണ്.പിന്നെ ഗവണ്മെന്റിന്റെ ജോലി എന്താ? ഞങ്ങൾ ചോറ് കൊടുക്കുകയാണ്, കഞ്ഞി കൊടുക്കുകയാണ്. എന്നിട്ട് അവിടെ കൊടിയും കെട്ടും. ......
ന്യൂഡൽഹി: മൊബൈൽ ടവറുകളോ സാധാരണ സെല്ലുലാർ ശൃംഖലയോ ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലും ആശയവിനിമയം സാധ്യമാക്കാൻ സാറ്റലൈറ്റ് ഫോൺ അവതരിപ്പിച്ച് ബിഎസ്എൻഎൽ. നികുതി ഉൾപ്പെടെ 1,34,166 രൂപയാണ് ഫോണിന്റെ വില.
സെല്ലുലാർ ടവറുകളെ ആശ്രയിക്കുന്നതിന് പകരം ബഹിരാകാശത്തിലെ ഉപഗ്രഹങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സാങ്കേതികവിദ്യയാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. ......